കെഎസ്‌ആർടിസി പ്രതിദിന വരുമാനം 5 കോടി കടന്നു



തിരുവനന്തപുരം കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം അഞ്ചു കോടി രൂപ കടന്നു. ഒന്നര വർഷത്തിനുശേഷമാണ്‌ പ്രതിദിന വരുമാനം അഞ്ചു കോടി കടക്കുന്നത്‌. തിങ്കളാഴ്‌ച 5.28 കോടി രൂപയാണ്‌  വരുമാനം. പമ്പയിലേക്ക്‌ ഉൾപ്പെടെ 3445 ബസാണ്‌ സർവീസ് നടത്തിയത്‌. 66 പമ്പ സ്പെഷ്യൽ സർവീസിൽനിന്നുമാത്രം 6,51,495 രൂപ  ലഭിച്ചു.  2020 മാർച്ച് 11നാണ് അവസാനമായി കെഎസ്ആർടിസിക്ക് ദിവസ വരുമാനം അഞ്ചു കോടിക്കടുത്ത് ലഭിച്ചത്. Read on deshabhimani.com

Related News