കാടിനെ തൊട്ടറിഞ്ഞ്‌ ആനവണ്ടിയുടെ 
ജംഗിൾ സഫാരി

കെഎസ്ആർടിസി ജംഗിൾ സഫാരി സർവീസിലെ യാത്രക്കാർ പന്തപ്രയിൽ കാടുകാണാൻ ഇറങ്ങിയപ്പോൾ


കോതമംഗലം > കെഎസ്ആർടിസി കോതമംഗലം ഡിപ്പോയിൽനിന്ന് ആരംഭിച്ച ജംഗിൾ സഫാരി ആന്റണി ജോൺ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കോതമംഗലത്തുനിന്ന്‌ വനമേഖലയായ തട്ടേക്കാട്, കുട്ടമ്പുഴ, മാമലക്കണ്ടം, കൊരങ്ങാട്ടി, മാങ്കുളം, ലക്ഷ്‌മി എസ്റ്റേറ്റ് വഴി മൂന്നാറിലേക്കാണ്‌ സർവീസ്‌.  കോതമംഗലം എടിഒ എ ടി ഷിബു, കൺട്രോളിങ്‌ ഇൻസ്പെക്ടർ അനസ് ഇബ്രാഹിം, ആർ എം അനസ്, സി എം സിദ്ദിഖ്, അനസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു. യാത്രക്കാർക്ക്‌ ജംഗിൾ സഫാരി സർവീസിൽ മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ: 94479 84511, 94465 25773. Read on deshabhimani.com

Related News