28 March Thursday

കാടിനെ തൊട്ടറിഞ്ഞ്‌ ആനവണ്ടിയുടെ 
ജംഗിൾ സഫാരി

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

കെഎസ്ആർടിസി ജംഗിൾ സഫാരി സർവീസിലെ യാത്രക്കാർ പന്തപ്രയിൽ കാടുകാണാൻ ഇറങ്ങിയപ്പോൾ

കോതമംഗലം > കെഎസ്ആർടിസി കോതമംഗലം ഡിപ്പോയിൽനിന്ന് ആരംഭിച്ച ജംഗിൾ സഫാരി ആന്റണി ജോൺ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കോതമംഗലത്തുനിന്ന്‌ വനമേഖലയായ തട്ടേക്കാട്, കുട്ടമ്പുഴ, മാമലക്കണ്ടം, കൊരങ്ങാട്ടി, മാങ്കുളം, ലക്ഷ്‌മി എസ്റ്റേറ്റ് വഴി മൂന്നാറിലേക്കാണ്‌ സർവീസ്‌. 

കോതമംഗലം എടിഒ എ ടി ഷിബു, കൺട്രോളിങ്‌ ഇൻസ്പെക്ടർ അനസ് ഇബ്രാഹിം, ആർ എം അനസ്, സി എം സിദ്ദിഖ്, അനസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു. യാത്രക്കാർക്ക്‌ ജംഗിൾ സഫാരി സർവീസിൽ മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ: 94479 84511, 94465 25773.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top