കൊട്ടാരക്കരയില്‍ വിവിധ പാർട്ടികളിൽനിന്ന്‌ 150 പേര്‍ സിപിഐ എമ്മിനൊപ്പം

കോൺഗ്രസ്‌ നേതാവായിരുന്ന ജി രതികുമാറിനെ മന്ത്രി കെ എൻ ബാല​ഗോപാല്‍ ചുവപ്പ് ഷാള്‍ അണിയിക്കുന്നു


കൊട്ടാരക്കര > കൊട്ടാരക്കരയിൽ വിവിധ രാഷ്ട്രീയ പാർടികളിൽനിന്ന്‌ രാജിവച്ച്‌ 150 പേർ സിപിഐ എമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. കൊട്ടാരക്കര മുനിസിപ്പൽ ​​ഗ്രൗണ്ടിൽ നടന്ന സ്വീകരണ സമ്മേളനം മന്ത്രി കെ എൻ ബാല​ഗോപാൽ ഉദ്ഘാടനംചെയ്‌തു.  ശരിയെന്ന നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ടും അവരവരുടെ വിശ്വാസ പ്രമാണങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ടും കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കുന്ന പാർടിയാണ് സിപിഐ എം എന്നു  മനസ്സിലാക്കിയാണ് ആയിരക്കണക്കിനാളുകൾ ഈ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നതെന്നും ഇവരെ പാർടി എക്കാലവും സംരക്ഷിച്ച് കൂടെ നിർത്തുമെന്നും  അദ്ദേഹം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജോൺസൺ അധ്യക്ഷനായി.   മന്ത്രി കെ എൻ ബാല​ഗോപാൽ, ജില്ലാ സെക്രട്ടറിയറ്റ്അം​ഗം പി എ എബ്രഹാം, പി അയിഷാപോറ്റി എന്നിവർ പാർടിയിൽ ചേർന്നവരെ രക്തഹാരമണിയിച്ചു. ചടങ്ങിൽ മുൻ കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാറിനെ ബാലഗോപാൽ ഷാൾ അണിയിച്ചു. ജില്ലാ കമ്മിറ്റിഅം​ഗങ്ങളായ ജി സുന്ദരേശൻ, വി രവീന്ദ്രൻനായർ, ഏരിയ കമ്മിറ്റിഅം​ഗങ്ങളായ സി മുകേഷ്, എസ് ആർ രമേശ്, പി ടി ഇന്ദുകുമാർ, എം ബാബു, ബിന്ദു പ്രകാശ്, ആർ രാജേഷ്, പി ജെ മുരളീധരൻ ഉണ്ണിത്താൻ, കെ വിജയകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News