26 April Friday

കൊട്ടാരക്കരയില്‍ വിവിധ പാർട്ടികളിൽനിന്ന്‌ 150 പേര്‍ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

കോൺഗ്രസ്‌ നേതാവായിരുന്ന ജി രതികുമാറിനെ മന്ത്രി കെ എൻ ബാല​ഗോപാല്‍ ചുവപ്പ് ഷാള്‍ അണിയിക്കുന്നു

കൊട്ടാരക്കര > കൊട്ടാരക്കരയിൽ വിവിധ രാഷ്ട്രീയ പാർടികളിൽനിന്ന്‌ രാജിവച്ച്‌ 150 പേർ സിപിഐ എമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. കൊട്ടാരക്കര മുനിസിപ്പൽ ​​ഗ്രൗണ്ടിൽ നടന്ന സ്വീകരണ സമ്മേളനം മന്ത്രി കെ എൻ ബാല​ഗോപാൽ ഉദ്ഘാടനംചെയ്‌തു. 
ശരിയെന്ന നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ടും അവരവരുടെ വിശ്വാസ പ്രമാണങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ടും കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കുന്ന പാർടിയാണ് സിപിഐ എം എന്നു  മനസ്സിലാക്കിയാണ് ആയിരക്കണക്കിനാളുകൾ ഈ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നതെന്നും ഇവരെ പാർടി എക്കാലവും സംരക്ഷിച്ച് കൂടെ നിർത്തുമെന്നും  അദ്ദേഹം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജോൺസൺ അധ്യക്ഷനായി.
 
മന്ത്രി കെ എൻ ബാല​ഗോപാൽ, ജില്ലാ സെക്രട്ടറിയറ്റ്അം​ഗം പി എ എബ്രഹാം, പി അയിഷാപോറ്റി എന്നിവർ പാർടിയിൽ ചേർന്നവരെ രക്തഹാരമണിയിച്ചു. ചടങ്ങിൽ മുൻ കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാറിനെ ബാലഗോപാൽ ഷാൾ അണിയിച്ചു. ജില്ലാ കമ്മിറ്റിഅം​ഗങ്ങളായ ജി സുന്ദരേശൻ, വി രവീന്ദ്രൻനായർ, ഏരിയ കമ്മിറ്റിഅം​ഗങ്ങളായ സി മുകേഷ്, എസ് ആർ രമേശ്, പി ടി ഇന്ദുകുമാർ, എം ബാബു, ബിന്ദു പ്രകാശ്, ആർ രാജേഷ്, പി ജെ മുരളീധരൻ ഉണ്ണിത്താൻ, കെ വിജയകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top