കൊല്ലത്ത്‌ കാറും ആംബുലൻസും കൂട്ടിയിടിച്ച്‌ രണ്ട്‌ മരണം



കൊല്ലം > കൊട്ടിയം ഉമയനല്ലൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേർ മരിച്ചു. ഉമയനല്ലൂർ കടമ്പാട്ടുമുക്കിന് സമീപം വ്യാഴാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു അപകടം. വടക്കേ മൈലക്കാട് നിന്ന് കോവിഡ് രോഗിയുമായി മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലൻസിലേക്ക് കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക്  വരികയായിരുന്ന സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട്  ഇടിക്കുകയായിരുന്നു. കാർ അമിത വേഗതയിലായിരുന്നു. കാറിലുണ്ടായിരുന്ന 4 പേരെയും ആംബുലൻസ് ഡ്രൈവറെയും ഗുരുതര പരിക്കേറ്റുകളോടെ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ  വച്ചു കാറിലുണ്ടായിരുന്ന രണ്ട് പേർ മരണപ്പെട്ടു. Read on deshabhimani.com

Related News