26 April Friday

കൊല്ലത്ത്‌ കാറും ആംബുലൻസും കൂട്ടിയിടിച്ച്‌ രണ്ട്‌ മരണം

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

കൊല്ലം > കൊട്ടിയം ഉമയനല്ലൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേർ മരിച്ചു. ഉമയനല്ലൂർ കടമ്പാട്ടുമുക്കിന് സമീപം വ്യാഴാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു അപകടം.

വടക്കേ മൈലക്കാട് നിന്ന് കോവിഡ് രോഗിയുമായി മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലൻസിലേക്ക് കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക്  വരികയായിരുന്ന സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട്  ഇടിക്കുകയായിരുന്നു.

കാർ അമിത വേഗതയിലായിരുന്നു. കാറിലുണ്ടായിരുന്ന 4 പേരെയും ആംബുലൻസ് ഡ്രൈവറെയും ഗുരുതര പരിക്കേറ്റുകളോടെ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ  വച്ചു കാറിലുണ്ടായിരുന്ന രണ്ട് പേർ മരണപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top