കൊല്ലത്ത് ബസും ലോറിയിലും കൂട്ടിയിടിച്ച് ഒരു മരണം; 19 പേർക്ക് പരിക്ക്



‌കൊല്ലം> കൊല്ലം ശക്തികുളങ്ങരയിൽ സ്വകാര്യ ബസും പാഴ്സൽ ലോറിയും കൂട്ടിയിടിച്ച് അപകടം. പാഴ്‌സൽ ലോറി ഡ്രൈവർ മരിച്ചു. രാവിലെ 9.15ന് മരിയാലയം ജം​ഗ്ഷന് സമീപമാണ് അപകടം. ബസ് യാത്രക്കാരായ 19 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പാഴ്‌സൽ വാനിലെ ഡ്രൈവർ എർണാകുളം സ്വദേശി പുഷ്പനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ലോറി ക്ലീനറെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News