13 July Sunday

കൊല്ലത്ത് ബസും ലോറിയിലും കൂട്ടിയിടിച്ച് ഒരു മരണം; 19 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

‌കൊല്ലം> കൊല്ലം ശക്തികുളങ്ങരയിൽ സ്വകാര്യ ബസും പാഴ്സൽ ലോറിയും കൂട്ടിയിടിച്ച് അപകടം. പാഴ്‌സൽ ലോറി ഡ്രൈവർ മരിച്ചു. രാവിലെ 9.15ന് മരിയാലയം ജം​ഗ്ഷന് സമീപമാണ് അപകടം. ബസ് യാത്രക്കാരായ 19 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.

പാഴ്‌സൽ വാനിലെ ഡ്രൈവർ എർണാകുളം സ്വദേശി പുഷ്പനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ലോറി ക്ലീനറെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top