കൊച്ചി വൺ ആപ് ഇനി കൂടുതൽ സ്‌മാർട്ട്‌



കൊച്ചി കൊച്ചി വൺ ആപ് ഗുണഭോക്താക്കൾക്ക് ഇനി മെച്ചപ്പെട്ട ക്യു ആർ ടിക്കറ്റിങ് അനുഭവം. ഗുണഭോക്താവിന് യാത്രക്കിടയിൽ മൊബൈൽ ആപ്പിലൂടെ മടക്കയാത്ര ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം. ഉപയോഗിക്കാത്ത മെട്രോ ടിക്കറ്റുകൾ റദ്ദാക്കാനും ബാധകമെങ്കിൽ റീഫണ്ട് നേടാനും പുതിയ കാർഡ്‌ അവസരമൊരുക്കും. കൂടാതെ ഗുണഭോക്താവിന്‌ ക്യു ആർ കോഡിന്റെ നിലവിലുള്ള അവസ്ഥയും ആപ്പിലൂടെ മനസ്സിലാക്കാം. കൊച്ചി വൺ ആപ്പിന്റെ പുതിയ പതിപ്പ് ആൻഡ്രോയ്‌ഡിലും ഐഒഎസിലും ലഭ്യമാകും. റിട്ടേൺ യാത്ര ടിക്കറ്റ് സൗകര്യം കൊച്ചി വൺ കാർഡിൽ ലഭ്യമാക്കുന്നതിലൂടെ ഗുണഭോക്താക്കൾക്ക് ടിക്കറ്റ് വാങ്ങിക്കുന്ന സമയം ലാഭിക്കാമെന്ന്‌ ആക്സിസ് ബാങ്ക്‌ കാർഡ്സ്‌ ആൻഡ് പേയ്‌മെന്റ്‌ തലവൻ സഞ്ജീവ് മോഗേയും കെഎംആർഎൽ എംഡി ലോകനാഥ് ബെഹ്‌റയും പറഞ്ഞു. Read on deshabhimani.com

Related News