26 April Friday

കൊച്ചി വൺ ആപ് ഇനി കൂടുതൽ സ്‌മാർട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021


കൊച്ചി
കൊച്ചി വൺ ആപ് ഗുണഭോക്താക്കൾക്ക് ഇനി മെച്ചപ്പെട്ട ക്യു ആർ ടിക്കറ്റിങ് അനുഭവം. ഗുണഭോക്താവിന് യാത്രക്കിടയിൽ മൊബൈൽ ആപ്പിലൂടെ മടക്കയാത്ര ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം. ഉപയോഗിക്കാത്ത മെട്രോ ടിക്കറ്റുകൾ റദ്ദാക്കാനും ബാധകമെങ്കിൽ റീഫണ്ട് നേടാനും പുതിയ കാർഡ്‌ അവസരമൊരുക്കും. കൂടാതെ ഗുണഭോക്താവിന്‌ ക്യു ആർ കോഡിന്റെ നിലവിലുള്ള അവസ്ഥയും ആപ്പിലൂടെ മനസ്സിലാക്കാം.

കൊച്ചി വൺ ആപ്പിന്റെ പുതിയ പതിപ്പ് ആൻഡ്രോയ്‌ഡിലും ഐഒഎസിലും ലഭ്യമാകും. റിട്ടേൺ യാത്ര ടിക്കറ്റ് സൗകര്യം കൊച്ചി വൺ കാർഡിൽ ലഭ്യമാക്കുന്നതിലൂടെ ഗുണഭോക്താക്കൾക്ക് ടിക്കറ്റ് വാങ്ങിക്കുന്ന സമയം ലാഭിക്കാമെന്ന്‌ ആക്സിസ് ബാങ്ക്‌ കാർഡ്സ്‌ ആൻഡ് പേയ്‌മെന്റ്‌ തലവൻ സഞ്ജീവ് മോഗേയും കെഎംആർഎൽ എംഡി ലോകനാഥ് ബെഹ്‌റയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top