കിളിമാനൂരിൽ ബിഎംഎസ്, ഐഎന്‍ടിയുസി തൊഴിലാളികൾ സിഐടിയുവിനൊപ്പം

പുളിമാത്ത് കമുകിൻകുഴിയിൽ ബിഎംഎസ്, ഐഎൻടിയുസി വിട്ടെത്തിയവർ സിഐടിയു നേതാക്കൾക്കൊപ്പം


കിളിമാനൂർ > പുളിമാത്ത് പഞ്ചായത്തിലെ കമുകിൻകുഴിയിൽ ബിജെപി, ഐഎൻടിയുസി പ്രവർത്തകർ സിഐടിയുവിനൊപ്പം സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ബിഎംഎസ്, ഐഎൻടിയുസി പ്രവർത്തകരായ അശോകൻ, രജിത്ത്, സന്തോഷ്, വിനോദ്, മനു, ബൈജു, വിനീഷ്, അനിൽകുമാർ, രജിത്ത്, ഷാജു, ഷാജി, ബാബു, വേണു, ഷിജിത്ത്, വിജയൻ എന്നിവരാണ് രാജിവച്ചത്‌. സ്വീകരണ യോഗം ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന സെക്രട്ടറി ആർ രാമു ഉദ്ഘാടനം ചെയ്തു. സിപിഐ എം പുളിമാത്ത് ലോക്കൽ സെക്രട്ടറി എം ജയേന്ദ്രൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ് ജയചന്ദ്രൻ, ഏരിയാകമ്മിറ്റിയം​ഗം വി ബിനു, സിഐടിയു മേഖലാ സെക്രട്ടറി ആർ രാജേന്ദ്രൻ, സിപിഐ എം താളിക്കുഴി ബ്രാഞ്ച് സെക്രട്ടറി ആർ ബാബു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News