24 April Wednesday

കിളിമാനൂരിൽ ബിഎംഎസ്, ഐഎന്‍ടിയുസി തൊഴിലാളികൾ സിഐടിയുവിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

പുളിമാത്ത് കമുകിൻകുഴിയിൽ ബിഎംഎസ്, ഐഎൻടിയുസി വിട്ടെത്തിയവർ സിഐടിയു നേതാക്കൾക്കൊപ്പം

കിളിമാനൂർ > പുളിമാത്ത് പഞ്ചായത്തിലെ കമുകിൻകുഴിയിൽ ബിജെപി, ഐഎൻടിയുസി പ്രവർത്തകർ സിഐടിയുവിനൊപ്പം സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ബിഎംഎസ്, ഐഎൻടിയുസി പ്രവർത്തകരായ അശോകൻ, രജിത്ത്, സന്തോഷ്, വിനോദ്, മനു, ബൈജു, വിനീഷ്, അനിൽകുമാർ, രജിത്ത്, ഷാജു, ഷാജി, ബാബു, വേണു, ഷിജിത്ത്, വിജയൻ എന്നിവരാണ് രാജിവച്ചത്‌.

സ്വീകരണ യോഗം ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന സെക്രട്ടറി ആർ രാമു ഉദ്ഘാടനം ചെയ്തു. സിപിഐ എം പുളിമാത്ത് ലോക്കൽ സെക്രട്ടറി എം ജയേന്ദ്രൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ് ജയചന്ദ്രൻ, ഏരിയാകമ്മിറ്റിയം​ഗം വി ബിനു, സിഐടിയു മേഖലാ സെക്രട്ടറി ആർ രാജേന്ദ്രൻ, സിപിഐ എം താളിക്കുഴി ബ്രാഞ്ച് സെക്രട്ടറി ആർ ബാബു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top