കാലാവധി കഴിഞ്ഞ റാങ്ക്‌ ലിസ്റ്റ്‌ ; നിയമന ശുപാർശ 
ഒരു മാസത്തിനകം



തിരുവനന്തപുരം കാലാവധി കഴിഞ്ഞ റാങ്ക്‌ ലിസ്റ്റുകളിൽനിന്ന്‌ നിയമന ശുപാർശ നൽകാനുള്ള നടപടിക്രമങ്ങൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയായേക്കും. 2016 ഡിസംബറിൽ കാലാവധി അവസാനിച്ച 12- റാങ്ക്‌ ലിസ്റ്റിലുള്ളവർക്ക്‌ മെയ്‌ അവസാനത്തോടെ നിയമന ശുപാർശ ലഭിക്കാനാണ് സാധ്യത. 545 പേർക്ക് നിയമനം ലഭിക്കും. സംസ്ഥാനതലത്തിൽ അസിസ്റ്റന്റ്‌ സർജൻ തസ്‌തികയിലാണ്‌ ഏറ്റവും കൂടുതൽ ഒഴിവുള്ളത്‌–- നൂറ്‌. വിവിധ ജില്ലയിൽ സ്റ്റാഫ്‌ നഴ്‌സ്‌, കെഎസ്‌ഇബി മസ്‌ദൂർ, എച്ച്‌എസ്‌എസ്‌ടി, യുപിഎസ്‌എ, ജല അതോറിറ്റിയിൽ ട്രേസർ, ഓവർസിയർ, മീറ്റർ റീഡർ തുടങ്ങിയ തസ്‌തികയിലാണ്‌ മറ്റ്‌ ഒഴിവുകൾ. 2016 ഡിസംബറിൽ കാലാവധി അവസാനിച്ച ലിസ്റ്റുകള്‍ നീട്ടി 2018 മാർച്ച്‌ ഒന്നിനാണ്‌ ഹൈക്കോടതി ഉത്തരവിട്ടത്‌. ഈ ഉത്തരവ്‌ ഫെബ്രുവരി 15ന്‌ സുപ്രീംകോടതി ശരിവച്ചു. കോടതി വ്യവഹാരം നടക്കുന്ന കാലയളവിൽ ഉൾപ്പെട്ട ഒഴിവുകൾ മാറ്റിവച്ചിരുന്നു. ഇതിലേക്ക്‌ നിയമനം നടത്താൻ ഒമ്പതിന്‌ ചേർന്ന പിഎസ്‌സി യോഗം തീരുമാനിച്ചു. Read on deshabhimani.com

Related News