23 April Tuesday

കാലാവധി കഴിഞ്ഞ റാങ്ക്‌ ലിസ്റ്റ്‌ ; നിയമന ശുപാർശ 
ഒരു മാസത്തിനകം

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022


തിരുവനന്തപുരം
കാലാവധി കഴിഞ്ഞ റാങ്ക്‌ ലിസ്റ്റുകളിൽനിന്ന്‌ നിയമന ശുപാർശ നൽകാനുള്ള നടപടിക്രമങ്ങൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയായേക്കും. 2016 ഡിസംബറിൽ കാലാവധി അവസാനിച്ച 12- റാങ്ക്‌ ലിസ്റ്റിലുള്ളവർക്ക്‌ മെയ്‌ അവസാനത്തോടെ നിയമന ശുപാർശ ലഭിക്കാനാണ് സാധ്യത. 545 പേർക്ക് നിയമനം ലഭിക്കും.

സംസ്ഥാനതലത്തിൽ അസിസ്റ്റന്റ്‌ സർജൻ തസ്‌തികയിലാണ്‌ ഏറ്റവും കൂടുതൽ ഒഴിവുള്ളത്‌–- നൂറ്‌. വിവിധ ജില്ലയിൽ സ്റ്റാഫ്‌ നഴ്‌സ്‌, കെഎസ്‌ഇബി മസ്‌ദൂർ, എച്ച്‌എസ്‌എസ്‌ടി, യുപിഎസ്‌എ, ജല അതോറിറ്റിയിൽ ട്രേസർ, ഓവർസിയർ, മീറ്റർ റീഡർ തുടങ്ങിയ തസ്‌തികയിലാണ്‌ മറ്റ്‌ ഒഴിവുകൾ.

2016 ഡിസംബറിൽ കാലാവധി അവസാനിച്ച ലിസ്റ്റുകള്‍ നീട്ടി 2018 മാർച്ച്‌ ഒന്നിനാണ്‌ ഹൈക്കോടതി ഉത്തരവിട്ടത്‌. ഈ ഉത്തരവ്‌ ഫെബ്രുവരി 15ന്‌ സുപ്രീംകോടതി ശരിവച്ചു. കോടതി വ്യവഹാരം നടക്കുന്ന കാലയളവിൽ ഉൾപ്പെട്ട ഒഴിവുകൾ മാറ്റിവച്ചിരുന്നു. ഇതിലേക്ക്‌ നിയമനം നടത്താൻ ഒമ്പതിന്‌ ചേർന്ന പിഎസ്‌സി യോഗം തീരുമാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top