കലാമണ്ഡലം സാംസ്കാരിക 
സർവകലാശാലയാകും



തിരുവനന്തപുരം "കൽപ്പിത സർവകലാശാല' പദവിയിലുള്ള കേരള കലാമണ്ഡലത്തെ സാംസ്കാരിക സർവകലാശാലയാക്കി ഉയർത്തും. വാസ്തുവിദ്യ ഗുരുകുലം, അസാപ് എന്നിവയുടെ സഹകരണത്തോടെ സംസ്ഥാനത്തുടനീളം ചുമർചിത്രകലയിൽ പരിശീലനം സംഘടിപ്പിക്കും. കണ്ണൂരിലെ പിണറായിയിൽ സൗത്ത് ഇന്ത്യൻ കൾച്ചറൽ സെന്റർ സ്ഥാപിക്കും.     വിദേശ സർവകലാശാലകളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമുള്ള വിദ്യാർഥികൾക്ക് കേരളത്തിന്റെ കലയും സംസ്കാരവും മലയാള സിനിമയിലൂടെ പഠിക്കുന്നതിന് അവസരമൊരുക്കും. ചലച്ചിത്ര അക്കാദമിയുടെ ഗവേഷണ കേന്ദ്രമായ സെന്റർ ഫോർ ഇന്റർനാഷണൽ ഫിലിം റിസർച്ച് ആൻഡ് ആർക്കൈവ്സിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്‌. Read on deshabhimani.com

Related News