20 April Saturday

കലാമണ്ഡലം സാംസ്കാരിക 
സർവകലാശാലയാകും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

തിരുവനന്തപുരം
"കൽപ്പിത സർവകലാശാല' പദവിയിലുള്ള കേരള കലാമണ്ഡലത്തെ സാംസ്കാരിക സർവകലാശാലയാക്കി ഉയർത്തും. വാസ്തുവിദ്യ ഗുരുകുലം, അസാപ് എന്നിവയുടെ സഹകരണത്തോടെ സംസ്ഥാനത്തുടനീളം ചുമർചിത്രകലയിൽ പരിശീലനം സംഘടിപ്പിക്കും. കണ്ണൂരിലെ പിണറായിയിൽ സൗത്ത് ഇന്ത്യൻ കൾച്ചറൽ സെന്റർ സ്ഥാപിക്കും.  
 
വിദേശ സർവകലാശാലകളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമുള്ള വിദ്യാർഥികൾക്ക് കേരളത്തിന്റെ കലയും സംസ്കാരവും മലയാള സിനിമയിലൂടെ പഠിക്കുന്നതിന് അവസരമൊരുക്കും.

ചലച്ചിത്ര അക്കാദമിയുടെ ഗവേഷണ കേന്ദ്രമായ സെന്റർ ഫോർ ഇന്റർനാഷണൽ ഫിലിം റിസർച്ച് ആൻഡ് ആർക്കൈവ്സിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top