ബാലാവകാശ കമീഷൻ ചെയർമാൻ നിയമനം : മന്ത്രിയെ കക്ഷി ചേർത്തതിൽ കോടതിക്ക്‌ അതൃപ്‌തി



കൊച്ചി> ബാലാവകാശ കമീഷൻ ചെയർമാന്റെ നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ മന്ത്രി കെ കെ ശൈലജയെ കക്ഷി ചേർത്തതിൽ ഹൈക്കോടതിക്ക് അതൃപ്തി. മന്ത്രിയെ അനാവശ്യമായി കക്ഷി ചേർത്തതിന് ഹർജിക്കാരനെ വിമർശിച്ച കോടതി ഇത്‌ ഒഴിവാക്കി ഹർജി പുതുക്കാൻ നിർദേശിച്ചു.    യോഗ്യതയില്ലാത്ത ആളെ നിയമിച്ചെന്നാരോപിച്ച് എൻഎസ്‌യു ദേശീയ സെക്രട്ടറിയും  തിരുവനന്തപുരം സ്വദേശിയുമായ എറിക് സ്റ്റീഫൻ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. ചെയർമാൻ പദവിയിൽ തുടരുന്നത് വിലക്കണമെന്ന ഉപഹർജിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടി. Read on deshabhimani.com

Related News