മുല്ലപ്പെരിയാർ: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്‌ കേരളം നാളെ സുപ്രീംകോടതിയിൽ



തിരുവനന്തപുരം > മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന്‌  മുന്നറിയിപ്പില്ലാതെ രാത്രിയിൽ വെള്ളം തുറന്നു വിടുന്ന തമിഴ്‌നാടിന്റെ നടപടിക്കെതിരെ കേരളം നാളെ സുപ്രീംകോടതിയിൽ. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട്‌ ബുധനാഴ്‌ച കോടതിയിൽ അപേക്ഷ നൽകുമെന്ന്‌ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. തിങ്കളാഴ്‌ച രാത്രി എട്ടരയോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 9 ഷട്ടറുകൾ 120 സെന്റീമീറ്റർ വീതം തമിഴ്‌നാട് തുറന്നിരുന്നു. ഇതോടെ വികാസ് നഗർ, വള്ളക്കടവ്, ആറ്റോരം, കറുപ്പു പാലം, ഇഞ്ചിക്കാട്, മേഖലകളിലെ വീടുകളിൽ വെള്ളം കയറിയിരുന്നു.     Read on deshabhimani.com

Related News