29 March Friday

മുല്ലപ്പെരിയാർ: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്‌ കേരളം നാളെ സുപ്രീംകോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

തിരുവനന്തപുരം > മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന്‌  മുന്നറിയിപ്പില്ലാതെ രാത്രിയിൽ വെള്ളം തുറന്നു വിടുന്ന തമിഴ്‌നാടിന്റെ നടപടിക്കെതിരെ കേരളം നാളെ സുപ്രീംകോടതിയിൽ. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട്‌ ബുധനാഴ്‌ച കോടതിയിൽ അപേക്ഷ നൽകുമെന്ന്‌ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

തിങ്കളാഴ്‌ച രാത്രി എട്ടരയോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 9 ഷട്ടറുകൾ 120 സെന്റീമീറ്റർ വീതം തമിഴ്‌നാട് തുറന്നിരുന്നു. ഇതോടെ വികാസ് നഗർ, വള്ളക്കടവ്, ആറ്റോരം, കറുപ്പു പാലം, ഇഞ്ചിക്കാട്, മേഖലകളിലെ വീടുകളിൽ വെള്ളം കയറിയിരുന്നു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top