കേരള 
സമ്പദ്ഘടന 
കുതിച്ചു ; ജിഎസ്ഡിപി 12.01 % 
ഉയര്‍ന്നു



കൊച്ചി കോവിഡിൽ നിന്ന്‌ കരകയറുന്ന കേരള സമ്പദ്ഘടനയ്‌ക്ക്‌ വൻകുതിപ്പ്‌. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഎസ്ഡിപി) 12.01 ശതമാനത്തിന്റെ വളർച്ചയാണ്‌ രേഖപ്പെടുത്തിയത്‌ (573,591.46 കോടി രൂപ). സാമ്പത്തിക സ്ഥിതിവിവരവകുപ്പിന്റെ 2021–-22ലെ കണക്കിലാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. മൈനസ്‌ -8.42 ശതമാനത്തിൽ നിന്നാണ് ഈ നേട്ടം. 2021 –-22 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ച 8.7 ശതമാനമാണ്. സേവനമേഖലയുടെ തിരിച്ചുവരവാണ് സംസ്ഥാന ജിഡിപി വളർച്ചയ്ക്ക് കൂടുതൽ ശക്തിപകർന്നത്. ഹോട്ടൽ, റെസ്റ്റോറന്റ് മേഖലയിൽ 114.03 ശതമാനമാണ് വളർച്ച. വ്യോമ​ഗതാ​ഗതത്തിൽ 67.45 ശതമാനത്തിന്റെ ഇടിവിൽ നിന്ന് 74.94 ശതമാനമായി ഉയർന്നു. റോഡ് ​ഗതാ​ഗതം 21.22 ശതമാനം വളർച്ച നേടി. ഉൽപ്പാദനമേഖലയിൽ 3.62 ശതമാനവും നിർമാണമേഖലയിൽ 2.44 ശതമാനവുമാണ് നേട്ടം. Read on deshabhimani.com

Related News