24 April Wednesday

കേരള 
സമ്പദ്ഘടന 
കുതിച്ചു ; ജിഎസ്ഡിപി 12.01 % 
ഉയര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 16, 2022


കൊച്ചി
കോവിഡിൽ നിന്ന്‌ കരകയറുന്ന കേരള സമ്പദ്ഘടനയ്‌ക്ക്‌ വൻകുതിപ്പ്‌. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഎസ്ഡിപി) 12.01 ശതമാനത്തിന്റെ വളർച്ചയാണ്‌ രേഖപ്പെടുത്തിയത്‌ (573,591.46 കോടി രൂപ). സാമ്പത്തിക സ്ഥിതിവിവരവകുപ്പിന്റെ 2021–-22ലെ കണക്കിലാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. മൈനസ്‌ -8.42 ശതമാനത്തിൽ നിന്നാണ് ഈ നേട്ടം. 2021 –-22 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ച 8.7 ശതമാനമാണ്.

സേവനമേഖലയുടെ തിരിച്ചുവരവാണ് സംസ്ഥാന ജിഡിപി വളർച്ചയ്ക്ക് കൂടുതൽ ശക്തിപകർന്നത്. ഹോട്ടൽ, റെസ്റ്റോറന്റ് മേഖലയിൽ 114.03 ശതമാനമാണ് വളർച്ച. വ്യോമ​ഗതാ​ഗതത്തിൽ 67.45 ശതമാനത്തിന്റെ ഇടിവിൽ നിന്ന് 74.94 ശതമാനമായി ഉയർന്നു. റോഡ് ​ഗതാ​ഗതം 21.22 ശതമാനം വളർച്ച നേടി. ഉൽപ്പാദനമേഖലയിൽ 3.62 ശതമാനവും നിർമാണമേഖലയിൽ 2.44 ശതമാനവുമാണ് നേട്ടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top