എകെജി മ്യൂസിയത്തിനായി ആറ് കോടി



തിരുവനന്തപുരം> എ കെ ഗോപാലന്റെ ജീവിതവും പോരാട്ടങ്ങളും അടയാളപ്പെടുത്തുന്ന കണ്ണൂർ പെരളശ്ശേരി എകെജി മ്യൂസിയത്തിനായി ആറു കോടി രൂപ അനുവദിച്ചു. എകെജിയുടെ ജീവിതം കേരളത്തിലെ സമരമുന്നേറ്റങ്ങളുടെ നേർചരിത്രം കൂടിയാണെന്ന് ധനമന്ത്രി പറഞ്ഞു. കേരളീയ സ്ത്രീകളുടെ സ്വാഭിമാന പോരാട്ട ചരിത്രത്തിന്റെയും നവോത്ഥാന മുന്നേറ്റത്തിന്റെയും സ്മാരകമായി കൊല്ലം പീരങ്കിമൈതാനത്ത് കല്ലുമാല സ്‌ക്വയർ നിർമ്മിക്കാനായി അഞ്ച് കോടി രൂപ അനുവദിച്ചു. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സമുജ്ജ്വലമായ ഏടാണ് കല്ലുമാല സമരം. 1915 ഡിസംബറിൽ കൊല്ലം പീരങ്കി മൈതാനത്ത് ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയുടെ അധ്യക്ഷതയിൽ നടന്ന മഹായോഗത്തിലാണ് മഹാത്മ അയ്യങ്കാളി കല്ലയും മാലയും ബഹിഷ്‌കരിക്കാൻ സ്ത്രീകളോട് ആഹ്വാനം ചെയ്തത്. മറ് മറച്ച് വസ്ത്രം ധരിക്കാനുള്ള കേരളീയ സ്ത്രീകളുടെ പോരാട്ടങ്ങളിലെ നിർണ്ണായക സംഭവമായിരുന്നു കല്ലുമാല ബഹിഷ്‌കരണം.   Read on deshabhimani.com

Related News