25 April Thursday

എകെജി മ്യൂസിയത്തിനായി ആറ് കോടി

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

തിരുവനന്തപുരം> എ കെ ഗോപാലന്റെ ജീവിതവും പോരാട്ടങ്ങളും അടയാളപ്പെടുത്തുന്ന കണ്ണൂർ പെരളശ്ശേരി എകെജി മ്യൂസിയത്തിനായി ആറു കോടി രൂപ അനുവദിച്ചു. എകെജിയുടെ ജീവിതം കേരളത്തിലെ സമരമുന്നേറ്റങ്ങളുടെ നേർചരിത്രം കൂടിയാണെന്ന് ധനമന്ത്രി പറഞ്ഞു.

കേരളീയ സ്ത്രീകളുടെ സ്വാഭിമാന പോരാട്ട ചരിത്രത്തിന്റെയും നവോത്ഥാന മുന്നേറ്റത്തിന്റെയും സ്മാരകമായി കൊല്ലം പീരങ്കിമൈതാനത്ത് കല്ലുമാല സ്‌ക്വയർ നിർമ്മിക്കാനായി അഞ്ച് കോടി രൂപ അനുവദിച്ചു. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സമുജ്ജ്വലമായ ഏടാണ് കല്ലുമാല സമരം.

1915 ഡിസംബറിൽ കൊല്ലം പീരങ്കി മൈതാനത്ത് ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയുടെ അധ്യക്ഷതയിൽ നടന്ന മഹായോഗത്തിലാണ് മഹാത്മ അയ്യങ്കാളി കല്ലയും മാലയും ബഹിഷ്‌കരിക്കാൻ സ്ത്രീകളോട് ആഹ്വാനം ചെയ്തത്. മറ് മറച്ച് വസ്ത്രം ധരിക്കാനുള്ള കേരളീയ സ്ത്രീകളുടെ പോരാട്ടങ്ങളിലെ നിർണ്ണായക സംഭവമായിരുന്നു കല്ലുമാല ബഹിഷ്‌കരണം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top