ശമ്പളവും പെൻഷനും നൽകാൻ കെഎസ്ആർടിസിക്ക് 3376.88 കോടി



തിരുവനന്തപുരം> ശമ്പളവും പെൻഷനും നൽകാൻ സർക്കാർ കെഎസ്ആർടിസിക്ക് 3400 കോടി നൽകിയെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. നടപ്പ് സാമ്പത്തിക വർഷം 1325.77 കോടി രൂപയാണ് അനുവദിച്ചത്. റോഡ് ഗതാഗത മേഖലക്ക് ആകെ 184.07 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി. കെഎസ്ആർടിസിക്ക് 131 കോടി രൂപയും മോട്ടോർ വാഹന വകുപ്പിന് 44.07 കോടി രൂപയുമാണ് ബജറ്റിൽ വകയിരുത്തിയത്.   Read on deshabhimani.com

Related News