കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീട്ടിൽ ഇഡി റെയ്ഡ്



തൃശൂർ> കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീട്ടിൽ ഇഡി റെയ്ഡ്. മുഖ്യപ്രതി ബിജോയിയുടെ കാര്യകുളങ്ങരയിലെയും, ബിജു കരീമിന്റെ മാപ്രണത്തെയും ഉൾപ്പെടെ കേസിലെ അഞ്ച് പ്രതികളുടെയും വീടുകളിൽ ഒരേസമയമാണ് പരിശോധന നടത്തുന്നത്. ഇഡി കൊച്ചി യൂണിറ്റിലെ എസിപി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള 75 അംഗ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ബാങ്കിൽ നിന്നും പ്രതികൾ തട്ടിച്ചെടുത്ത പണം ബിനാമി നിക്ഷേപം നടത്തിയതിന്റെ രേഖകൾ ഉൾപ്പെടെ കണ്ടെത്തുന്നതിനായാണ് റെയ്ഡ് എന്നാണ് വിവരം. Read on deshabhimani.com

Related News