25 April Thursday

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീട്ടിൽ ഇഡി റെയ്ഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

തൃശൂർ> കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീട്ടിൽ ഇഡി റെയ്ഡ്. മുഖ്യപ്രതി ബിജോയിയുടെ കാര്യകുളങ്ങരയിലെയും, ബിജു കരീമിന്റെ മാപ്രണത്തെയും ഉൾപ്പെടെ കേസിലെ അഞ്ച് പ്രതികളുടെയും വീടുകളിൽ ഒരേസമയമാണ് പരിശോധന നടത്തുന്നത്.

ഇഡി കൊച്ചി യൂണിറ്റിലെ എസിപി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള 75 അംഗ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ബാങ്കിൽ നിന്നും പ്രതികൾ തട്ടിച്ചെടുത്ത പണം ബിനാമി നിക്ഷേപം നടത്തിയതിന്റെ രേഖകൾ ഉൾപ്പെടെ കണ്ടെത്തുന്നതിനായാണ് റെയ്ഡ് എന്നാണ് വിവരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top