പൊലീസ് സ്‌‌റ്റേഷനിലെ വാഹനങ്ങൾ കത്തിച്ചു; കാപ്പ കേസ് പ്രതി ചാണ്ടി ഷമീം അറസ്‌റ്റിൽ

കാപ്പ കേസ് പ്രതി ചാണ്ടി ഷമീം


കണ്ണൂർ> വളപട്ടണം പൊലീസ് സ്‌റ്റേഷനിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട കാപ്പ കേസ് പ്രതി ചാണ്ടി ഷമീം അറസ്റ്‌റിൽ. സംഭവത്തിനുശേഷം ഒളിവിൽ കഴിഞ്ഞ ഇയാളെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് സംഘം അതിസാഹസികമായി പിടികൂടുകയായിരുന്നു. ഏറെനേരത്തെ മൽപ്പിടിത്തത്തിനൊടുവിലാണ് പ്രതിയെ പോലീസ് കീഴടക്കിയത്.  പിടികൂടുന്നതിനിടെ  സീനിയർ സിപിഒ ലവൻ, സിപിഒമാരായ കിരൺ, സന്ദീജ് എന്നിവർക്ക് കൈയിലും മുഖത്തും പരിക്കേറ്റു. ചൊവ്വാഴ്‌ച‌ പുലർച്ചെ മൂന്നുമണിയോടെയാണ് വളപട്ടണം സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾക്ക് ഷമീം തീയിട്ടത്. സ്റ്റേഷനിലെത്തിയ ഷമീം മണ്ണെണ്ണയൊഴിച്ച് വാഹനങ്ങൾക്ക് തീവെക്കുകയായിരുന്നു. കണ്ണൂരിൽ നിന്നും അ​ഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.   Read on deshabhimani.com

Related News