20 April Saturday

പൊലീസ് സ്‌‌റ്റേഷനിലെ വാഹനങ്ങൾ കത്തിച്ചു; കാപ്പ കേസ് പ്രതി ചാണ്ടി ഷമീം അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023

കാപ്പ കേസ് പ്രതി ചാണ്ടി ഷമീം

കണ്ണൂർ> വളപട്ടണം പൊലീസ് സ്‌റ്റേഷനിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട കാപ്പ കേസ് പ്രതി ചാണ്ടി ഷമീം അറസ്റ്‌റിൽ. സംഭവത്തിനുശേഷം ഒളിവിൽ കഴിഞ്ഞ ഇയാളെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് സംഘം അതിസാഹസികമായി പിടികൂടുകയായിരുന്നു. ഏറെനേരത്തെ മൽപ്പിടിത്തത്തിനൊടുവിലാണ് പ്രതിയെ പോലീസ് കീഴടക്കിയത്.

 പിടികൂടുന്നതിനിടെ  സീനിയർ സിപിഒ ലവൻ, സിപിഒമാരായ കിരൺ, സന്ദീജ് എന്നിവർക്ക് കൈയിലും മുഖത്തും പരിക്കേറ്റു. ചൊവ്വാഴ്‌ച‌ പുലർച്ചെ മൂന്നുമണിയോടെയാണ് വളപട്ടണം സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾക്ക് ഷമീം തീയിട്ടത്. സ്റ്റേഷനിലെത്തിയ ഷമീം മണ്ണെണ്ണയൊഴിച്ച് വാഹനങ്ങൾക്ക് തീവെക്കുകയായിരുന്നു. കണ്ണൂരിൽ നിന്നും അ​ഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top