മത്സ്യബന്ധന ബോട്ട് കടലിൽ കുടുങ്ങി

Representational Image


കണ്ണൂർ> അഴീക്കലിൽനിന്ന്‌ മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലിൽ കുടുങ്ങി. ബോട്ടിലെ പതിനഞ്ചോളം തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ടിൽ കരയിലെത്തിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. അഴീക്കലിൽനിന്ന്‌ പോയ മാട്ടൂൽ സ്വദേശിയുടെ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കടലിൽ കുടുങ്ങിപ്പോകുകയായിരുന്നു. Read on deshabhimani.com

Related News