സർക്കാരിനെ 
അസ്ഥിരപ്പെടുത്തിയാൽ ചെറുക്കണം: കാനം രാജേന്ദ്രൻ



തിരുവനന്തപുരം സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം ജനങ്ങളെ അണിനിരത്തി ചെറുക്കണമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.   ഇന്ത്യയിൽ ഗവർണറെ ഉപയോഗിച്ച്‌ സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന സംഭവം ധാരാളമുണ്ടായതായും കാനം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടി നൽകി. ഈ നടപടി കേരളത്തിലുമുണ്ടാകാം. സർക്കാരിന്‌ ഓർഡിനൻസ്‌ ഇറക്കാനുള്ള അധികാരമുണ്ടെന്ന്‌ ഭരണഘടനയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. പക്ഷേ, ഓർഡിനൻസിന്റെ അടിയന്തര സാഹചര്യം വ്യക്തമാക്കണം. നിയമസഭ കൂടാൻ ഒരുമാസം ബാക്കിയിരിക്കെ ഇറക്കിയ ഓർഡിനൻസിന്റെ അടിയന്തര സാഹചര്യമാണ്‌ ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News