24 April Wednesday

സർക്കാരിനെ 
അസ്ഥിരപ്പെടുത്തിയാൽ ചെറുക്കണം: കാനം രാജേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022


തിരുവനന്തപുരം
സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം ജനങ്ങളെ അണിനിരത്തി ചെറുക്കണമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.  
ഇന്ത്യയിൽ ഗവർണറെ ഉപയോഗിച്ച്‌ സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന സംഭവം ധാരാളമുണ്ടായതായും കാനം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടി നൽകി. ഈ നടപടി കേരളത്തിലുമുണ്ടാകാം.

സർക്കാരിന്‌ ഓർഡിനൻസ്‌ ഇറക്കാനുള്ള അധികാരമുണ്ടെന്ന്‌ ഭരണഘടനയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. പക്ഷേ, ഓർഡിനൻസിന്റെ അടിയന്തര സാഹചര്യം വ്യക്തമാക്കണം.
നിയമസഭ കൂടാൻ ഒരുമാസം ബാക്കിയിരിക്കെ ഇറക്കിയ ഓർഡിനൻസിന്റെ അടിയന്തര സാഹചര്യമാണ്‌ ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top