വികസനം ത്വരിതപ്പെടുത്തുന്ന ബജറ്റ്‌ : കാനം രാജേന്ദ്രൻ



തിരുവനന്തപുരം കേരളത്തിന്റെ ഭാവി വികസനത്തെ പാകപ്പെടുത്തുന്നതിൽ മികച്ച പരിഗണന നൽകുന്ന ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സാമൂഹ്യക്ഷേമത്തിനും വിജ്ഞാനാധിഷ്ഠിത സമൂഹം സൃഷ്ടിക്കുന്നതിനുമായി കേരളം മുന്നോട്ടുവയ്‌ക്കുന്ന ബദലിന് ശക്തി പകരുന്നതാണിത്‌. കേന്ദ്രസർക്കാർ അവഗണനയിലും കേരളത്തിന് പിടിച്ചുനിൽക്കാൻ ഉതകുന്ന നയങ്ങളും പദ്ധതികളുമാണ് പ്രഖ്യാപിച്ചത്.  ജനങ്ങൾക്ക്‌ ജീവനോപാധി, തൊഴിൽ, സാമൂഹ്യക്ഷേമം എന്നിവ ഉറപ്പുവരുത്താനും ക്ഷേമ സമ്പദ്‌വ്യവസ്ഥയിലേക്ക് നയിക്കാനും ബജറ്റിന്‌ സാധിക്കും. പ്രതിപക്ഷ വിമർശം യാഥാർഥ്യം കാണാതെയുള്ളതാണെന്നും കാനം പറഞ്ഞു. Read on deshabhimani.com

Related News