16 April Tuesday

വികസനം ത്വരിതപ്പെടുത്തുന്ന ബജറ്റ്‌ : കാനം രാജേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023


തിരുവനന്തപുരം
കേരളത്തിന്റെ ഭാവി വികസനത്തെ പാകപ്പെടുത്തുന്നതിൽ മികച്ച പരിഗണന നൽകുന്ന ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സാമൂഹ്യക്ഷേമത്തിനും വിജ്ഞാനാധിഷ്ഠിത സമൂഹം സൃഷ്ടിക്കുന്നതിനുമായി കേരളം മുന്നോട്ടുവയ്‌ക്കുന്ന ബദലിന് ശക്തി പകരുന്നതാണിത്‌. കേന്ദ്രസർക്കാർ അവഗണനയിലും കേരളത്തിന് പിടിച്ചുനിൽക്കാൻ ഉതകുന്ന നയങ്ങളും പദ്ധതികളുമാണ് പ്രഖ്യാപിച്ചത്. 

ജനങ്ങൾക്ക്‌ ജീവനോപാധി, തൊഴിൽ, സാമൂഹ്യക്ഷേമം എന്നിവ ഉറപ്പുവരുത്താനും ക്ഷേമ സമ്പദ്‌വ്യവസ്ഥയിലേക്ക് നയിക്കാനും ബജറ്റിന്‌ സാധിക്കും. പ്രതിപക്ഷ വിമർശം യാഥാർഥ്യം കാണാതെയുള്ളതാണെന്നും കാനം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top