‘ഈ മുഖം അഴിച്ചുവയ്‌ക്കൂ’ ; കോൺഗ്രസിനോട്‌ കൽപ്പറ്റ നാരായണൻ



തിരുവനന്തപുരം ഇതാണ്‌ കേരളത്തിലെ കോൺഗ്രസിന്റെ പുതിയ മുഖമെങ്കിൽ എത്രയുംപെട്ടെന്ന്‌ അഴിച്ചുവയ്‌ക്കണമെന്ന്‌ എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ. എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജ്‌ രാജേന്ദ്രന്റെ കൊലപാതകം പരാമർശിച്ച്‌ മനോരമ പത്രത്തിൽ എഴുതിയ ‘ഹിംസയുടെ നാണയങ്ങൾ’ എന്ന ലേഖനത്തിലാണ്‌ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചത്‌. ‘ഈ മുഖം ചേരില്ല’ എന്ന തലക്കെട്ടോടെയാണ്‌ വിമർശം. തോക്കെടുക്കാത്ത ഗാന്ധിജിയുടെ രക്തസാക്ഷിത്വമാണ്‌ കോൺഗ്രസിന്റെ പാരമ്പര്യം. ആയുധത്തിന്‌ അതീതമായ വഴി സ്വീകരിക്കുകയാണ്‌  ഉചിതം. കൊലപാതകത്തിനുശേഷം കോൺഗ്രസ്‌ പരസ്യമായി മാപ്പ്‌ ചോദിക്കുകയും പ്രതിയെ പാർടിയിൽനിന്ന്‌ പുറത്താക്കുകയുമാണ്‌ ചെയ്യേണ്ടിയിരുന്നതെന്നും കൽപ്പറ്റ നാരായണൻ  പറഞ്ഞു. Read on deshabhimani.com

Related News