28 March Thursday

‘ഈ മുഖം അഴിച്ചുവയ്‌ക്കൂ’ ; കോൺഗ്രസിനോട്‌ കൽപ്പറ്റ നാരായണൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022


തിരുവനന്തപുരം
ഇതാണ്‌ കേരളത്തിലെ കോൺഗ്രസിന്റെ പുതിയ മുഖമെങ്കിൽ എത്രയുംപെട്ടെന്ന്‌ അഴിച്ചുവയ്‌ക്കണമെന്ന്‌ എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ.

എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജ്‌ രാജേന്ദ്രന്റെ കൊലപാതകം പരാമർശിച്ച്‌ മനോരമ പത്രത്തിൽ എഴുതിയ ‘ഹിംസയുടെ നാണയങ്ങൾ’ എന്ന ലേഖനത്തിലാണ്‌ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചത്‌. ‘ഈ മുഖം ചേരില്ല’ എന്ന തലക്കെട്ടോടെയാണ്‌ വിമർശം.

തോക്കെടുക്കാത്ത ഗാന്ധിജിയുടെ രക്തസാക്ഷിത്വമാണ്‌ കോൺഗ്രസിന്റെ പാരമ്പര്യം. ആയുധത്തിന്‌ അതീതമായ വഴി സ്വീകരിക്കുകയാണ്‌  ഉചിതം. കൊലപാതകത്തിനുശേഷം കോൺഗ്രസ്‌ പരസ്യമായി മാപ്പ്‌ ചോദിക്കുകയും പ്രതിയെ പാർടിയിൽനിന്ന്‌ പുറത്താക്കുകയുമാണ്‌ ചെയ്യേണ്ടിയിരുന്നതെന്നും കൽപ്പറ്റ നാരായണൻ  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top