മന്ത്രി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരം; പുനഃപരിശോധന ആവശ്യമില്ല



സ്വന്തം ലേഖകൻ മന്ത്രി കെ ടി ജലീലിന്റെ പിഎച്ച്ഡി ബിരുദം ചട്ടപ്രകാരമാണെന്ന് കേരള സർവകലാശാല. ബിരുദം സംബന്ധിച്ച്‌ പുനഃപരിശോധന ആവശ്യമില്ലെന്ന്‌ വൈസ്‌ ചാൻസലർ ഡോ. വി പി മഹാദേവൻപിള്ള പരാതിക്കാർക്കുള്ള  മറുപടിയിൽ വ്യക്തമാക്കി. യുഡിഎഫ്‌ അനുകൂല സംഘടനയാണ്‌ ഗവർണർക്ക്‌ പരാതി നൽകിയത്‌.  പരാതിയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന്‌ ബോധ്യമായതിനാൽ ഗവർണർ അന്വേഷണത്തിന്‌ ഉത്തരവിട്ടില്ല.‌ മറുപടി നൽകാൻ സർവകലാശാലയോട്‌ നിർദേശിച്ചു‌. മലബാർ കലാപത്തെ ആസ്‌പദമാക്കിയ ഗവേഷണം ചട്ടം പൂർണമായി പാലിച്ചാണെന്നും പ്രബന്ധം പ്രശസ്‌തരായ മൂന്ന്‌ പേർ പരിശോധിച്ച്‌ അംഗീകരിച്ചതാണെന്നും കണ്ടെത്തി. Read on deshabhimani.com

Related News