19 April Friday

മന്ത്രി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരം; പുനഃപരിശോധന ആവശ്യമില്ല

വെബ് ഡെസ്‌ക്‌Updated: Thursday Nov 26, 2020


സ്വന്തം ലേഖകൻ
മന്ത്രി കെ ടി ജലീലിന്റെ പിഎച്ച്ഡി ബിരുദം ചട്ടപ്രകാരമാണെന്ന് കേരള സർവകലാശാല. ബിരുദം സംബന്ധിച്ച്‌ പുനഃപരിശോധന ആവശ്യമില്ലെന്ന്‌ വൈസ്‌ ചാൻസലർ ഡോ. വി പി മഹാദേവൻപിള്ള പരാതിക്കാർക്കുള്ള  മറുപടിയിൽ വ്യക്തമാക്കി.

യുഡിഎഫ്‌ അനുകൂല സംഘടനയാണ്‌ ഗവർണർക്ക്‌ പരാതി നൽകിയത്‌.  പരാതിയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന്‌ ബോധ്യമായതിനാൽ ഗവർണർ അന്വേഷണത്തിന്‌ ഉത്തരവിട്ടില്ല.‌ മറുപടി നൽകാൻ സർവകലാശാലയോട്‌ നിർദേശിച്ചു‌. മലബാർ കലാപത്തെ ആസ്‌പദമാക്കിയ ഗവേഷണം ചട്ടം പൂർണമായി പാലിച്ചാണെന്നും പ്രബന്ധം പ്രശസ്‌തരായ മൂന്ന്‌ പേർ പരിശോധിച്ച്‌ അംഗീകരിച്ചതാണെന്നും കണ്ടെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top