ഹലാല്‍ ബോര്‍ഡുകള്‍ നിഷ്‌കളങ്കമല്ല; പിന്നില്‍ തീവ്രവാദികള്‍: കെ സുരേന്ദ്രന്‍



തിരുവനന്തപുരം > ഹലാല്‍ ഭക്ഷണശാലകള്‍ക്കെതിരെ വീണ്ടും ബിജെപി. കേരളത്തില്‍ കാണുന്ന ഹലാല്‍ ബോര്‍ഡുകള്‍ നിഷ്‌കളങ്കമല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം വളരെപെട്ടെന്നാണ് ഹലാല്‍ ബോര്‍ഡുകള്‍ ഉയര്‍ന്നത്. മതതീവ്രവാദ ശക്തികളാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.   ഹലാല്‍ സംസ്‌കാരം ഉണ്ടാക്കുന്നതിനുപിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. അതിവേഗം സിറിയയിലേക്ക് നടന്നടുക്കാനുള്ള പ്ലാനാണ്. ബിജെപിക്ക് ഇക്കാര്യം മനസിലായിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. Read on deshabhimani.com

Related News