മുഖ്യമന്ത്രിക്കെതിരായ പരാമർശം 
ബോധപൂർവം, തിരുത്തില്ല: 
കെ സുധാകരൻ



കണ്ണൂർ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യക്തിപരമായ പരാമർശം നടത്തിയത്‌ ബോധപൂർവമാണെന്നും തിരുത്തില്ലെന്നും കെപിസിസി വർക്കിങ്‌ പ്രസിഡന്റ്‌ കെ സുധാകരൻ. ഇനിയും പറയുമെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ വിമർശങ്ങൾക്കുപകരം മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്‌ ശരിയാണോ എന്ന  ചോദ്യത്തിന്,‌  കുലത്തൊഴിലും കുടുംബ പശ്‌ചാത്തലവും പരാമർശിക്കുന്നത്‌ എങ്ങനെ അധിക്ഷേപമാകുമെന്ന മറുപടിയോടെ സുധാകരൻ ക്ഷുഭിതനായി. ചെത്തുകാരന്റെ മകനായതിനാൽ ഹെലികോപ്‌റ്റർ യാത്ര പാടില്ലെന്നു പറയുന്നതും അച്ഛനെ മോശക്കാരനായി ചിത്രീകരിക്കുന്നതും അധിക്ഷേപമല്ലേ എന്നു ചൂണ്ടിക്കാട്ടിയപ്പോൾ,  ‘‘മലയാളം അറിയുന്ന ആരും അങ്ങനെ പറയില്ല. നിങ്ങൾ‌ പോയി മലയാളം പഠിക്ക്’’–- എന്നായിരുന്നു മറുപടി.  സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ, വ്യവസായമന്ത്രി ഇ പി ജയരാജൻ എന്നിവരുടെ കുടുംബത്തിത്തിനുനേരെയും സുധാകരൻ ആക്ഷേപം ചൊരിഞ്ഞു. Read on deshabhimani.com

Related News