25 April Thursday

മുഖ്യമന്ത്രിക്കെതിരായ പരാമർശം 
ബോധപൂർവം, തിരുത്തില്ല: 
കെ സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Saturday Feb 20, 2021


കണ്ണൂർ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യക്തിപരമായ പരാമർശം നടത്തിയത്‌ ബോധപൂർവമാണെന്നും തിരുത്തില്ലെന്നും കെപിസിസി വർക്കിങ്‌ പ്രസിഡന്റ്‌ കെ സുധാകരൻ. ഇനിയും പറയുമെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാഷ്ട്രീയ വിമർശങ്ങൾക്കുപകരം മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്‌ ശരിയാണോ എന്ന  ചോദ്യത്തിന്,‌  കുലത്തൊഴിലും കുടുംബ പശ്‌ചാത്തലവും പരാമർശിക്കുന്നത്‌ എങ്ങനെ അധിക്ഷേപമാകുമെന്ന മറുപടിയോടെ സുധാകരൻ ക്ഷുഭിതനായി.

ചെത്തുകാരന്റെ മകനായതിനാൽ ഹെലികോപ്‌റ്റർ യാത്ര പാടില്ലെന്നു പറയുന്നതും അച്ഛനെ മോശക്കാരനായി ചിത്രീകരിക്കുന്നതും അധിക്ഷേപമല്ലേ എന്നു ചൂണ്ടിക്കാട്ടിയപ്പോൾ,  ‘‘മലയാളം അറിയുന്ന ആരും അങ്ങനെ പറയില്ല. നിങ്ങൾ‌ പോയി മലയാളം പഠിക്ക്’’–- എന്നായിരുന്നു മറുപടി.  സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ, വ്യവസായമന്ത്രി ഇ പി ജയരാജൻ എന്നിവരുടെ കുടുംബത്തിത്തിനുനേരെയും സുധാകരൻ ആക്ഷേപം ചൊരിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top