കെ സുധാകരൻ പ്രസിഡന്റായത്‌ സമുദായം നോക്കിയെന്ന്‌ കെ മുരളീധരൻ



കോഴിക്കോട്‌ > കോൺഗ്രസിൽ നേതൃസ്ഥാനത്തേക്ക്‌എ സാമുദായിക പരിഗണന നോക്കാറുണ്ടെന്ന്‌ കെപിസിസി പ്രചരണ സമിതി ചെയർമാൻ കെ മുരളീധരൻ എംപി. കെ സുധാകരൻ കെപസിസി പ്രസിഡന്റായതും സാമുദായിക പരിഗണന കൂടി നോക്കിയാണ്‌. കോൺഗ്രസ്‌ എല്ലാകാലത്തും സമുദായ സമവാക്യം കൃത്യമായി നടപ്പാക്കുന്ന പാർടിയാണ്‌. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ കോൺഗ്രസിന്റെ കാര്യത്തിൽ അഭിപ്രായം പറയണ്ട. കോടിയേരി ന്യൂനപക്ഷ കാർഡിറക്കുകയാണെന്നും മുരളീധരൻ വാർത്താലേഖകരോട്‌ പറഞ്ഞു. Read on deshabhimani.com

Related News