ഭിന്നിപ്പിക്കൽ തന്ത്രം പൊളിഞ്ഞു : കെ കെ രാഗേഷ്‌



കണ്ണൂർ പാർലമെന്റിൽ  ഇടതുപക്ഷവും പുറത്ത്‌ സംയുക്ത കിസാൻ മോർച്ചയും നടത്തിയ ഐതിഹാസിക പോരാട്ടമാണ്‌ കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കാൻ  കേന്ദ്ര സർക്കാരിനെ നിർബന്ധിതമാക്കിയതെന്ന്‌ സമരനേതാവും അഖിലേന്ത്യാ കിസാൻസഭ ജോയിന്റ്‌ സെക്രട്ടറിയുമായ കെ കെ രാഗേഷ്‌ പറഞ്ഞു. പോരാട്ടത്തിന്റെ മുൻനിരയിൽ ഇടതുപക്ഷമുണ്ടായിരുന്നു. രാജ്യസഭയിൽ പ്രതിഷേധിച്ചതിന്‌ പുറത്താക്കിയ എട്ട്‌ അംഗങ്ങളിൽ രണ്ടുപേർ ഇടതുപക്ഷക്കാരാണ്‌. ജനങ്ങളുടെ വർഗാടിസ്ഥാനത്തിലുള്ള യോജിപ്പിനെ തകർക്കാൻ ഭിന്നിപ്പിക്കൽ തന്ത്രത്തിന്‌ സാധിക്കില്ലെന്ന്‌ കർഷകസമരം തെളിയിച്ചു. ്രോഹനിയമം പിൻവലിക്കുന്നതുകൊണ്ടുമാത്രം കർഷകരുടെ കെടുതികൾ അവസാനിക്കുന്നില്ല.  ഉൽപ്പന്നങ്ങൾക്ക്‌ ന്യായവില ലഭിക്കുന്നതുവരെ പോരാട്ടം വിവിധരൂപത്തിൽ തുടരുമെന്നും രാഗേഷ്‌ പറഞ്ഞു. Read on deshabhimani.com

Related News