08 May Wednesday

ഭിന്നിപ്പിക്കൽ തന്ത്രം പൊളിഞ്ഞു : കെ കെ രാഗേഷ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021


കണ്ണൂർ
പാർലമെന്റിൽ  ഇടതുപക്ഷവും പുറത്ത്‌ സംയുക്ത കിസാൻ മോർച്ചയും നടത്തിയ ഐതിഹാസിക പോരാട്ടമാണ്‌ കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കാൻ  കേന്ദ്ര സർക്കാരിനെ നിർബന്ധിതമാക്കിയതെന്ന്‌ സമരനേതാവും അഖിലേന്ത്യാ കിസാൻസഭ ജോയിന്റ്‌ സെക്രട്ടറിയുമായ കെ കെ രാഗേഷ്‌ പറഞ്ഞു. പോരാട്ടത്തിന്റെ മുൻനിരയിൽ ഇടതുപക്ഷമുണ്ടായിരുന്നു. രാജ്യസഭയിൽ പ്രതിഷേധിച്ചതിന്‌ പുറത്താക്കിയ എട്ട്‌ അംഗങ്ങളിൽ രണ്ടുപേർ ഇടതുപക്ഷക്കാരാണ്‌.

ജനങ്ങളുടെ വർഗാടിസ്ഥാനത്തിലുള്ള യോജിപ്പിനെ തകർക്കാൻ ഭിന്നിപ്പിക്കൽ തന്ത്രത്തിന്‌ സാധിക്കില്ലെന്ന്‌ കർഷകസമരം തെളിയിച്ചു. ്രോഹനിയമം പിൻവലിക്കുന്നതുകൊണ്ടുമാത്രം കർഷകരുടെ കെടുതികൾ അവസാനിക്കുന്നില്ല.  ഉൽപ്പന്നങ്ങൾക്ക്‌ ന്യായവില ലഭിക്കുന്നതുവരെ പോരാട്ടം വിവിധരൂപത്തിൽ തുടരുമെന്നും രാഗേഷ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top