ഓഫ്‌റോഡ്‌ റേസ്‌: ജോജു ജോർജിനെതിരെ കേസ്‌



ഇടുക്കി> വാഗമണ്ണിൽ ഓഫ്‌ റോഡ്‌ റേസ്‌ നടത്തിയതിന്‌ നടൻ ജോജു ജോർജിനെതിരെ കേസ്‌. നിരോധനം ലംഘിച്ച്‌ ഓഫ്‌ റോഡ്‌ റേസിങ് നടത്തിയതിനാണ്‌ കേസെടുത്തത്‌. റേസ്‌ നടന്ന സ്‌ഥലത്തിന്റെ ഉടയ്‌മക്കും സംഘാടകൾക്കുമെതിരെയും കേസുണ്ട്‌. കേസിൽ ജോജു നേരിട്ട്‌ ഹാജരാകണമെന്നാണ്‌ മോട്ടോർ വാഹനവകുപ്പ്‌ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്‌. വാഗമൺ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. സുരക്ഷ സംവിധാനങ്ങളുമില്ലാതെ അപകടകരമായ രീതിയിലാണിത്  നടത്തിയതെന്നാണ്‌ പരാതിയിലുള്ളത്‌.  കെഎസ്‌യു ആണ്‌ പരാതി നൽകിയത്‌. Read on deshabhimani.com

Related News