26 April Friday

ഓഫ്‌റോഡ്‌ റേസ്‌: ജോജു ജോർജിനെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022

ഇടുക്കി> വാഗമണ്ണിൽ ഓഫ്‌ റോഡ്‌ റേസ്‌ നടത്തിയതിന്‌ നടൻ ജോജു ജോർജിനെതിരെ കേസ്‌. നിരോധനം ലംഘിച്ച്‌ ഓഫ്‌ റോഡ്‌ റേസിങ് നടത്തിയതിനാണ്‌ കേസെടുത്തത്‌.

റേസ്‌ നടന്ന സ്‌ഥലത്തിന്റെ ഉടയ്‌മക്കും സംഘാടകൾക്കുമെതിരെയും കേസുണ്ട്‌. കേസിൽ ജോജു നേരിട്ട്‌ ഹാജരാകണമെന്നാണ്‌ മോട്ടോർ വാഹനവകുപ്പ്‌ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്‌.

വാഗമൺ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. സുരക്ഷ സംവിധാനങ്ങളുമില്ലാതെ അപകടകരമായ രീതിയിലാണിത്  നടത്തിയതെന്നാണ്‌ പരാതിയിലുള്ളത്‌.  കെഎസ്‌യു ആണ്‌ പരാതി നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top