തിരുവനന്തപുരം, എറണാകുളം റെയിൽവേ സ്‌റ്റേഷനിൽ ഐസൊലേഷൻ മുറികൾ ; എസി വിശ്രമമുറികൾ അടച്ചിടും



  കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിലും എറണാകുളം ജങ്‌ഷനിലും ഐസൊലേഷൻ മുറികൾ സജ്ജമാക്കി. യാത്രക്കാരിൽ പനി, ജലദോഷം തുടങ്ങിയ ലക്ഷണമുള്ളവരെ ഇവിടേക്ക്‌ മാറ്റും. ഡോക്ടർമാരുടെയും ആരോഗ്യവിദഗ്‌ധരുടെയും സേവനവും വെള്ളവും ഭക്ഷണവും മറ്റ്‌ സൗകര്യങ്ങളും ഇവിടെയുണ്ടാകും. മുറികളിലെത്തുന്നവരുടെ ആരോഗ്യനില പരിശോധിച്ച്‌ ആവശ്യമെങ്കിൽ ആശുപത്രിയിലേക്ക്‌ മാറ്റും. റെയിൽവേ സ്റ്റേഷനുകളിലെ എസി വിശ്രമമുറികൾ അടച്ചിടും. ട്രെയിൻ യാത്രയ്ക്കിടെ കോച്ചുകൾ, ഡോർ ഹാൻഡിലുകൾ, ശുചിമുറി വാതിൽ തുടങ്ങി യാത്രക്കാർ നിരന്തരം കൈകൾ തൊടാൻ സാധ്യതയുള്ള എല്ലാ ഭാഗങ്ങളും ഇടയ്ക്കിടെ അണുമുക്തമാക്കാൻ നിർദേശിച്ചു. റെയിൽവേ സ്റ്റേഷനുകളിൽ കൈ കഴുകാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ടിക്കറ്റെടുക്കാൻ വരി നിൽക്കുമ്പോൾ ഒരു മീറ്റർ അകലത്തിൽ നിൽക്കാനും ക്രമീകരണം ഒരുക്കി. Read on deshabhimani.com

Related News