VIDEO - മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; ഏഴ്‌ മരണം, 15 പേർക്ക്‌ പരിക്ക്‌



മുംബൈ > മുംബൈയിലെ ടാർഡിയോയിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഏഴ്‌ പേർ മരിച്ചു. 15 പേർക്ക്‌ പരിക്കേറ്റു. മുംബൈയിലെ ടാർഡിയോ മേഖലയിലെ കമല ബിൽഡിങിലാണ്‌ ശനിയാഴ്‌ച രാവിലെ ഏഴ്‌ മണിയോടെ തീപിടിത്തമുണ്ടായത്‌. 20 നില കെട്ടിടത്തിന്റെ 18‐ാം നിലയിലാണ്‌ തീപടർന്നത്‌. അഗ്നിശമന സേനയുടെ 13 യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായും രക്ഷാപ്രവർത്തനം പൂർത്തിയായതായും മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ചലരുടെ നില ഗുരുതരമാണ്‌.   Yet another fire broke out at a #Mumbai highrise this morning. 2 persons died & 15 are injured. As usual, excuses will be made, sketchy reasons given & life will go on. Strongest political will required if the city has to survive. As a Mumbaikar, the unaccountability pains!! pic.twitter.com/lx95sPqcg2 — Priti Gandhi - प्रीति गांधी (@MrsGandhi) January 22, 2022 Read on deshabhimani.com

Related News