19 April Friday

VIDEO - മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; ഏഴ്‌ മരണം, 15 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

മുംബൈ > മുംബൈയിലെ ടാർഡിയോയിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഏഴ്‌ പേർ മരിച്ചു. 15 പേർക്ക്‌ പരിക്കേറ്റു. മുംബൈയിലെ ടാർഡിയോ മേഖലയിലെ കമല ബിൽഡിങിലാണ്‌ ശനിയാഴ്‌ച രാവിലെ ഏഴ്‌ മണിയോടെ തീപിടിത്തമുണ്ടായത്‌.

20 നില കെട്ടിടത്തിന്റെ 18‐ാം നിലയിലാണ്‌ തീപടർന്നത്‌. അഗ്നിശമന സേനയുടെ 13 യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായും രക്ഷാപ്രവർത്തനം പൂർത്തിയായതായും മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ചലരുടെ നില ഗുരുതരമാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top