വീടിന് തീപിടിച്ച് വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു



കാസർകോട്> കാസർകോട് കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപം വീടിന് തീപിടിച്ച് വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. ഐ സി ഭണ്ഡാരി റോഡരികിലെ സുരേന്ദ്ര നിവാസിൽ മാലിനി (72) ആണ് മരിച്ചത്. വെള്ളി പുലർച്ചെയാണ് വീടിന് തീപിടിച്ചത്. മാലിനി തനിച്ചായിരുന്നു താമസം.   കാസർകോട് ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സഹോദരങ്ങൾ: ജയാനന്ദ, ജഗന്നാഥൻ, രമണി. Read on deshabhimani.com

Related News